SWISS-TOWER 24/07/2023

മഹാരാജാവ് തിരുമനസൊന്നുമല്ല, ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയാണ്; നാലുവശത്തും നിന്നു കയ്യടിക്കാന്‍ സൈക്കോഫാന്‍സ് ഉണ്ടല്ലോ, സര്‍വ്വകക്ഷി സംഘത്തെ കാണാത്തത് മറുപടിയില്ലാത്തതിനാല്‍: പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.11.2016) പ്രധാനമന്ത്രിക്ക് വിദേശത്തെല്ലാം പോയി ആരെ വേണമെങ്കിലും കാണം. സ്വന്തം രാജ്യത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കക്ഷിനേതാക്കളെയും കാണില്ല!. മഹാരാജാവ് തിരുമനസൊന്നുമല്ല. ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയാണ്. സൈക്കോഫാന്‍സ് നാലുവശത്തും നിന്നു കയ്യടിക്കും. അവര്‍ പറയുന്നതുകേട്ടു തീരുമാനങ്ങള്‍ എടുക്കുകയാണ്. രണ്ടുദിവസമായി മിണ്ടാട്ടമില്ലല്ലോ. മറുപടി ഇല്ലാത്തതുകൊണ്ടാണ് കാണാന്‍ മടിക്കുന്നതും പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്തതും. പതിവില്ലാത്ത ക്ഷോഭത്തോടെയാണു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്.

കേന്ദ്രവിഷയമായ കറന്‍സിയുടെ പ്രശ്‌നത്തില്‍ പ്രമേയം പാസാക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നും അതില്‍ പ്രതിഷേധിച്ചാണു കേരളത്തിന്റെ സര്‍വ്വകക്ഷിസംഘത്തെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതെന്നുമുള്ള വിശദീകരണം പത്രലേഖകര്‍  ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്.

'പ്രമേയത്തില്‍ എന്താ ഭരണഘടനാവിരുദ്ധം? നോട്ടു റദ്ദാക്കരുതെന്നു ഞങ്ങള്‍ പറഞ്ഞോ? കേരളജനതയുടെ കഷ്ടപ്പാടുകളാണു സഭ ചര്‍ച്ചചെയ്തത്. അതുപിന്നെ കേരള നിയമസഭയല്ലേ പറയേണ്ടത്? പ്രമേയം വായിക്കാതെയാണ് കേന്ദ്രധനമന്ത്രി പ്രതികരിച്ചത്. ബിജെപിക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണ്.' മന്ത്രി പറഞ്ഞു. പ്രമേയത്തില്‍ ഭരണഘടനാ ലംഘനം എവിടെയാണെന്നു ചോദിച്ച് അദ്ദേഹത്തിനു കത്തയയ്ക്കാന്‍ പോകുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

മഹാരാജാവ് തിരുമനസൊന്നുമല്ല, ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയാണ്; നാലുവശത്തും നിന്നു കയ്യടിക്കാന്‍ സൈക്കോഫാന്‍സ് ഉണ്ടല്ലോ, സര്‍വ്വകക്ഷി സംഘത്തെ കാണാത്തത് മറുപടിയില്ലാത്തതിനാല്‍: പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി


Keywords:  Kerala, Thiruvananthapuram, Minister, Ban, modi, BJP, Prime Minister, Finance, Pinarayi vijayan, Thoams Isac against Modi 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia