ചൂളമടി വെറും നേരം പോക്കല്ല; റെകോർഡ് നേടാനൊരുങ്ങി കൊച്ചിയിലെ ഈ സംഘം
Oct 8, 2021, 17:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 08.10.2021) ലോക റെകോർഡ് നേടാനായി ഒരുങ്ങി കൊച്ചിയിലെ വേൾഡ് ഓഫ് മലയാളി കൗൻസിൽ. ആയിരം മലയാളികൾ ഒരുമിച്ച് ചൂളമടിച്ച് 856 പേരുമായി ചൂളമടിച്ച ഒരു ഇൻഗ്ലീഷ് ക്ലബിന്റെ പക്കലുള്ള റെകോർഡ് തട്ടിയെടുക്കുകയാണ് ലക്ഷ്യം.
നിലവിൽ വേൾഡ് ഓഫ് മലയാളി കൗൻസിലിന്റെ അംഗങ്ങളായി ആയിരത്തിലധികം പേർ ലോകമെമ്പാടമായി ഉണ്ടെങ്കിലും മലയാളികളെ മാത്രമായി ഉൾപെടുത്തി റെകോർഡ് മലയാളികളുടെ പേരിലാക്കാനാണ് ശ്രമത്തിലാണ് ഈ ചൂളമടിക്കാർ.
ഇപ്പോൾ വേൾഡ് റെകോർഡിനായി തയാറെടുക്കുന്നവരുടെ ടീമിൽ 670 ലധികം പേരാണ് ഉള്ളത്. കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള ആൾക്കാരും റെകോർഡിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ടീമിനൊപ്പം ഉണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആയിരം പേരെ ഒരുമിച്ച് കൂട്ടാൻ കഴിയുന്ന സാഹചര്യത്തിൽ അടുത്ത വർഷം റെകോർഡിന് വേണ്ടി ശ്രമിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് വേൾഡ് ഓഫ് മലയാളി കൗൻസിലിന്റെ പ്രസിഡന്റ് സ്റ്റീഫൻ ആന്റണി കല്ലറക്കൽ പറഞ്ഞു.
ജ്യോതി ആർ കമ്മത്ത്, ബിജോയ് എം കെ, സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ എന്നിവർ ചേർന്ന് 2015ലാണ് വേൾഡ് ഓഫ് മലയാളി കൗൻസിലിന് രൂപം നൽകിയത്. പിന്നീട് 2019ൽ അസോസിയേഷനായി രെജിസ്റ്റർ ചെയ്തു. പതിനഞ്ച് പേരായിരുന്നു സംഘടനയിൽ ആദ്യം ഉണ്ടായിരുന്നത്. 25ലധികം വേദികളിൽ അസോസിയേഷൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 150 പേർ ഒന്നിച്ച് ചൂളമടിച്ച് ലിംക ബുക് ഓഫ് റെകോർഡും ഏഷ്യ ബുക് ഓഫ് റെകോർഡും ടീം നേടിയിരുന്നു.
Keywords: Kochi, News, Kerala, Record, This team from Kochi is ready to break the record by blowing the whistle. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.