ഇൻന്ധ്യയുടെ ഓക്സിജൻ ക്ഷാമവുമായി ബന്ധപെട്ട് എടുത്ത ചിത്രമല്ല: ഫേസ്ബുക് കുറിപ്പുമായി ഫോടോഗ്രാഫർ

 


മലപ്പുറം: (www.kvartha.com 28.04.2021) ഈ കാലത്ത് എന്തും വൈറലാവാൻ നിമിഷനേരം മതി. എന്നാൽ നല്ലതിന് വേണ്ടി ചെയ്ത ഒരു കാര്യം വിപരീതമായി ജനങ്ങൾ ഉൾകൊണ്ടാലോ. ആ അവസ്ഥയാണ് പൊന്നാനിയിലെ ഒരു ഫോടോഗ്രാഫർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. താൻ മൂന്നുവർഷം മുൻപ് എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്, നല്ല രീതിയിൽ അല്ലെന്ന് മാത്രം. റസാഖ് അത്താനി എന്ന ഫോടോ​ഗ്രാഫർ ആണ് ഫേസ്ബുക് കുറിപ്പിലൂടെ ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്നത്.

തരിശു ഭൂമിയിൽ നിലത്ത് കിടക്കുന്ന ഒരു മനുഷ്യൻ. അയാളിൽ നിന്നൊരു കുഞ്ഞുചെടി വളർന്നു വരുന്നുണ്ട്. ഓക്സിജൻ ട്യൂബുണ്ട് മൂക്കിൽ. തൊട്ടടുത്ത് രണ്ട് പ്ലാസ്റ്റിക് കുപ്പികൾ. ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് എന്ന രീതിയിലാണ് ഈ ഫോടോ സമൂഹമാധ്യമങ്ങളിലാകെ ഇപ്പോൾ വൈറലാകുന്നത്. എന്നാൽ ഈ ഫോടോയ്ക്ക് പിന്നിലുള്ള തീം ഇതല്ലെന്ന് പറയുകയാണ് റസാഖ് അത്താനി.

ഇൻന്ധ്യയുടെ ഓക്സിജൻ ക്ഷാമവുമായി ബന്ധപെട്ട് എടുത്ത ചിത്രമല്ല: ഫേസ്ബുക് കുറിപ്പുമായി ഫോടോഗ്രാഫർ

'മൂന്നു വർഷങ്ങൾക്ക് മുമ്പ് ഞാനെടുത്ത ഫോടോയാണിത്. ജൂൺ 5 ന് ഒരു പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സംരക്ഷണം തീം ആക്കിയാണ് ഈ ഫോടോ എടുത്തത്. എന്റെ സുഹൃത്ത് ഇര്‍ശാദ് ആണ് മോഡലായത്. പക്ഷേ ഈ ഫോടോ ഇപ്പോൾ വൈറലാകുന്നത് ഓക്സിജൻ ക്ഷാമം എന്ന പേരിലാണ്.'

ഈ ഒരു ചിത്രം മാത്രമേ തന്റേതായിട്ടുള്ളൂ എന്നും ഇതിനൊപ്പം വൈറലാകുന്ന ഫോടോകൾ ആരുടെയാണെന്ന് അറിയില്ലെന്നും റസാഖ് കൂട്ടിച്ചേർത്തു.

റസാഖിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

രണ്ടുദിവസമായി ഇൻന്ധ്യയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടെന്ന തെറ്റിദ്ധാരണയിൽ എയറിൽ ആണ് എന്റെ ഈ ഫോടോ
സത്യാവസ്ഥ...
3വർഷങ്ങൾക്കു മുന്നേ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എന്റെ മനസിലുള്ള ആശയം ഫോടോഗ്രാഫർ എന്ന നിലയിൽ ജനങ്ങളിലേക്കെത്തിക്കാൻ പറ്റുമെന്ന വിശ്വാസത്തിൽ എടുത്ത പിക് ആണ്
3വർഷങ്ങൾക്കിപ്പുറം ഈ ഫോടോ നിലവിലെ ഇൻന്ധ്യയുടെ ഓക്സിജൻ ക്ഷാമവുമായി ബന്ധപെട്ടു എടുത്തതാണെന്ന രീതിയിൽ പ്രചരിക്കുന്നത് കണ്ടു.
അത് തികച്ചും വസ്തുതാ വിരുദ്ധമാണ്.


രണ്ടുദിവസമായി ഇന്ത്യയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടെന്ന തെറ്റിദ്ധാരണയിൽ എയറിൽ ആണ് എന്റെ ഈ ഫോട്ടോ😀 സത്യാവസ്ഥ... ...

Posted by Rasak Athani on  Tuesday, 27 April 2021
Keywords:  News, Facebook, Social Media, Photo, Viral, Malappuram, Kerala, State, Top-Headlines, This is not a picture taken in connection with the oxygen problem in India.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia