പ്ര­സം­ഗ­ത്തി­ലൂടെ മ­ണി പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ നു­ണ­യ­ല്ലെ­ന്ന് തെ­ളി­ഞ്ഞു: മന്ത്രി തി­രു­വ­ഞ്ചൂര്‍

 


പ്ര­സം­ഗ­ത്തി­ലൂടെ മ­ണി പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ നു­ണ­യ­ല്ലെ­ന്ന് തെ­ളി­ഞ്ഞു: മന്ത്രി തി­രു­വ­ഞ്ചൂര്‍ തി­രു­വ­ന­ന്ത­പുരം : എം.എം.മ­ണി നു­ണ­പരി­ശോ­ധ­ന­യ്­ക്ക് ത­യ്യാ­റാ­കാ­തി­രു­ന്ന­തോ­ടു­കൂ­ടി അ­ദ്ദേ­ഹം പ്ര­സം­ഗ­ത്തി­ലൂ­ടെ ആ­ളുക­ളെ അ­റി­യി­ച്ചി­ട്ടു­ള്ള കാ­ര്യ­ങ്ങ­ളൊന്നും ത­ന്നെ നു­ണ­യ­ല്ലെ­ന്ന് തെ­ളി­യി­ച്ചി­രി­ക്കു­ക­യാ­ണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃ­ഷ്­ണന്‍ അ­ഭി­പ്രാ­യ­പ്പെട്ടു.

മണി­യെ പോ­ലീസ് അറസ്റ്റ്­ ചെയ്­തതു പ്രതികാരബുദ്ധിയോടയല്ല. മണി സ്വയം നിയമപ്രക്രിയയ്ക്ക്­ വഴങ്ങാന്‍ സര്‍ക്കാര്‍ മാസങ്ങളോളം കാത്തി­രുന്നു. എ­ന്നിട്ടും അ­ദ്ദേ­ഹം അ­തി­ന് ത­യ്യാ­റാ­കാ­തി­രു­ന്ന­തി­നാ­ലാണ് അ­റ­സ്റ്റു­ചെ­യ്­തത്.

കേ­ര­ള­ത്തില്‍ എ­ന്തു­ന­ട­ന്നാലും അ­തി­ന്റെ പേ­രില്‍ സമ­രം സം­ഘ­ടി­പ്പി­ക്കൂ­ക­യാ­ണ് സി.പി.എം.ചെ­യ്യു­ന്ന­ത്. സ്ത്രീക­ളെ ഉ­പ­യോ­ഗിച്ച് തെരുവോരത്ത്­ അടുപ്പു കൂട്ടി പൊങ്കാലസമരം നടത്തുന്ന മാര്‍ക്‌സിസ്റ്റ്­ പാര്‍ട്ടി ചെവിയില്‍ ചെമ്പരത്തിപ്പൂ തിരുകി സമരം ചെയ്­താലും അത്ഭു­ത­പ്പെ­ടാനി­ല്ലെന്നും ­ മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.

അവസരം കിട്ടിയാല്‍ ഭരിക്കുകയുമില്ല, ഭരിക്കുന്നവരെ അതിന്­ അനുവദിക്കുകയുമില്ല എന്നതാ­ണ്­ സി.പി.എം.നയം. ജനങ്ങള്‍­ക്ക്­ ഭയമില്ലാതെ ജീ­വി­ക്കാ­നുള്ള സാഹചര്യമൊരുക്കുക എ­ന്ന­താണ് ­ സര്‍ക്കാരിന്റെ ക­ട­മ­യെന്നും തിരുവഞ്ചൂര്‍ പ­റഞ്ഞു.

Keywords: Address, M.M.Mani, Gossip, People, Minister, Thiruvanchoor Radhakrishnan, Thiruvananthapuram, Police, Arrest, Women, Kerala, Thiruvanchoor says Mani's statement was true
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia