ഡിസിസി പട്ടിക പുകയുന്നു; എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍; കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും, കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് ഉമ്മന്‍ ചാണ്ടി പറയുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും തിരുവന്‍ചൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 29.08.2021) ഡിസിസി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം പുകയുന്നു. എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍ രംഗത്ത്. ഒരുവിഭാഗം നേതാക്കള്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തെ പിന്തുണയ്ക്കുമ്പോള്‍ കാര്യങ്ങളുടെ വസ്തുത തുറന്ന് പറഞ്ഞും നേതാക്കള്‍ എത്തി.

ഡിസിസി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായ കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നാണ് തിരുവന്‍ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പ്രതികരണം. ഇനിയെങ്കിലും കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ എന്നു പറഞ്ഞ അദ്ദേഹം അവരുടെ മനസിനെ വിഷമിപ്പിക്കുന്ന രീതിയില്‍ പോകുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

ഡിസിസി പട്ടിക പുകയുന്നു; എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍; കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും, കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് ഉമ്മന്‍ ചാണ്ടി പറയുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും തിരുവന്‍ചൂര്‍

കോണ്‍ഗ്രസ് ഏറെക്കുറെ പരിതാപകരമായ നിലയിലാണു ഇപ്പോള്‍ നില്‍ക്കുന്നത്. ഇപ്പോഴത്തെ നടപടികള്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടിയാണ്. ഇനിയും ഈ രൂപത്തിലുള്ള കലഹങ്ങളാണെങ്കില്‍ നമ്മുടെ ബാരോമീറ്റര്‍ താഴേയ്ക്കല്ലേ പോകൂ? കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഒരു വിവാദം ആഗ്രഹിക്കുന്നില്ല. ഹൈകമാന്‍ഡ് ഇറക്കിയ പട്ടികയെ ഒരു പാര്‍ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും എന്നും തിരുവന്‍ചൂര്‍ ചോദിച്ചു.

ലിസ്റ്റില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അത് ഹൈകമാന്‍ഡിനെ അറിയിക്കേണ്ടവര്‍ക്ക് അറിയിക്കാം. ഹൈകമാന്‍ഡ് പുറത്തിറക്കിയ പട്ടികയാണിത്. അതില്‍ ഏത് തരത്തിലുള്ള ചര്‍ചകളാണ് നടന്നതെന്നു തന്നെപ്പോലെ ഒരാള്‍ക്ക് അറിയില്ല. മാത്രമല്ല, ലിസ്റ്റ് കൊടുത്തിട്ടുണ്ടോ, എതൊക്കെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്, ഏതൊക്കെ സ്വീകരിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച് ശരാശരി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രാഥമികമായ വിവരമല്ലാതെ മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും തിരുവന്‍ചൂര്‍ പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളില്‍ ഒരാളാണെന്നും തിരുവന്‍ചൂര്‍ പറഞ്ഞു. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇത്ര കാലം പാര്‍ലമെന്ററി പരിചയമുള്ള മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ ഇല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടി പറയുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും തിരുവന്‍ചൂര്‍ പറഞ്ഞു.

Keywords:  Thiruvanchoor Radhakrishnan responds to DCC president list,  Kottayam, News, Politics, Thiruvanchoor Radhakrishnan, Criticism, DCC, Controversy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia