Youth in Custody | നെയ്യാറ്റിന്‍കരയില്‍ വാഹനം കടത്തിവിടാത്തതിന് ഹോംഗാര്‍ഡിനെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി; യുവാവ് കസ്റ്റഡിയില്‍

 


ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ യുവാവ് ഹോംഗാര്‍ഡിനെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ വാഹനം കടത്തിവിടാത്തതില്‍ പ്രകോപിതനായാണ് യുവാവ് എയര്‍ഗണെടുത്ത് ഹോംഗാര്‍ഡിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. 
Aster_MIMS

എത് തരത്തിലുള്ള തോക്കാണ് ചൂണ്ടിയതെന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ഇത് എയര്‍ ഗണ്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരും ഹോംഗാര്‍ഡും ചേര്‍ന്നാണ് നെയ്യാറ്റിന്‍കര പൊലീസിനെ വിവരം അറിയിച്ചത്. പൊലീസുകാരെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. 

Youth in Custody | നെയ്യാറ്റിന്‍കരയില്‍ വാഹനം കടത്തിവിടാത്തതിന് ഹോംഗാര്‍ഡിനെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി; യുവാവ് കസ്റ്റഡിയില്‍


അതേസമയം, യുവാവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. യുവാവിന് മാനസിക പ്രശ്‌നമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കൂവെന്ന് പൊലീസ് അറിയിച്ചു.

Keywords:  News,Kerala,State,Thiruvananthapuram,Threat,Custody,Complaint,Youth, Police, Thiruvanathapuram: Youth assaulted home guard
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia