Allegation | 'കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ വാഹനം കഴുകിച്ചു'
Jul 21, 2023, 12:19 IST
തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ചതിന് പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവെച്ച് ബസ് കഴുകിച്ചതായി ആരോപണം. വിവരം അറിഞ്ഞത് മുതല്‍ ഡ്രൈവര്‍ ഇവരോട് കയര്‍ത്തു സംസാരിച്ചെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണ് അധിക്ഷേപത്തന് ഇരയായത്.
വ്യാഴാഴ്ച (20.07.2023) വൈകിട്ട് മൂന്നിന് വെള്ളറട ഡിപോയിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപോയിലെ ആര്‍എന്‍സി 105 ാം നമ്പര്‍ ചെമ്പൂര് വെള്ളറട ബസിലാണ് പെണ്‍കുട്ടി ഛര്‍ദിച്ചത്. ബസ് നിര്‍ത്തിയപ്പോള്‍ വെള്ളറട ഡിപോയില്‍ ഇരുവരും ഇറങ്ങുന്നതിനുമുന്‍പ് തന്നെ ഡ്രൈവര്‍ പെണ്‍കുട്ടികളോടു 'വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി' എന്ന് പറയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇതോടെ, സമീപത്തെ വാഷ്‌ബെയ്‌സിനില്‍ നിന്നും ഒരു കപില്‍ വെള്ളം പിടിച്ച് ബസിലെത്തി ഇരുവരും ചേര്‍ന്നു കഴുകി വൃത്തിയാക്കി. തുടര്‍ന്നാണ് ഇവരെ പോകാന്‍ അനുവദിച്ചതെന്നാണ് വിവരം. ബസ് വൃത്തിയാക്കാന്‍ ഡിആര്‍എല്‍ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാരുടെ നടപടിയെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, News-Malayalam, Vellarada Dippo, Thiruvanathapuram, KSRTC, Driver, Girls, Bus, Vomit, Thiruvanathapuram: KSRTC driver asked girls to clean bus for vomiting inside.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.