Arrested | വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 10-ാം ക്ലാസുകാരി ഗര്‍ഭിണി; 21 കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 10-ാം ക്ലാസുകാരി ഗര്‍ഭിണി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിതി (21) നെ പൊലീസ് അറസ്റ്റുചെയ്തു. വര്‍കലയിലാണ് സംഭവം.
Aster_MIMS

Arrested | വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 10-ാം ക്ലാസുകാരി ഗര്‍ഭിണി; 21 കാരന്‍ അറസ്റ്റില്‍

പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.

വര്‍കല പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നും കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു എന്നും കണ്ടെത്തി.

ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശാനുസരണം വര്‍കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ വര്‍കല എസ് എച് ഒ എസ് സനോജ്, എസ് ഐ രാഹുല്‍ പി ആര്‍, എ എസ് ഐ ലിജോ ടോം ജോസ്, സിപിഒമാരായ സുരജ, ഹേമ, ഷിജു, സിപിഒമാരായ പ്രശാന്ത് കുമാരന്‍, ശജീര്‍, സുധീര്‍, റാം ക്രിസ്റ്റിന്‍ എന്നിവരുള്‍പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Thiruvananthapuram: Youth arrested for molesting minor girl, Thiruvananthapuram, News, Molestation, Arrested, Police, Pregnant Woman, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia