Sentenced | 'സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു'; പോക്‌സോ കേസില്‍ 31 കാരിക്ക് 13 വര്‍ഷം കഠിനതടവും പിഴയും

 


തിരുവനന്തപുരം: (KVARTHA) കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ 31 കാരിക്കെതിരെ നടപടി. കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്ധ്യയെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 13 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനുമാണ് ജഡ്ജി എസ് രമേഷ് കുമാര്‍ ശിക്ഷ വിധിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ 10 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 25 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.

കാട്ടാക്കട സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡി ബിജുകുമാര്‍, ഡി വൈ എസ് പി കെ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഡി ആര്‍ പ്രമോദ് ഹാജരായി.


Sentenced | 'സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു'; പോക്‌സോ കേസില്‍ 31 കാരിക്ക് 13 വര്‍ഷം കഠിനതടവും പിഴയും



2016 ഒക്ടോബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടിയെ ഷോര്‍ട് ഫിലിം നിര്‍മിക്കാന്‍ പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടുകാരികളോടൊപ്പം ഓടോറിക്ഷയില്‍ കയറ്റി കാട്ടാക്കടയ്ക്ക് സമീപമുള്ള അരുവിക്കുഴിയിലെ വീട്ടിലെത്തിച്ച ശേഷമായിരുന്നു അതിക്രമമെന്നാണ് പരാതി. ശേഷം കൂട്ടുകാരികളെ പുറത്താക്കി അതിജീവിതയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയായിരുന്നു. ഇതുകണ്ട കൂട്ടുകാരികള്‍ ബഹളംവെച്ച് പ്രദേശവാസികളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Keywords: News, Kerala, Kerala-News, Regional-News, Police-News, Thiruvananthapuram News, Woman, Sentenced, 13 Years, Imprisonment, POCSO Case, Police, Kattakada News, Police, Local News, School Student, Assaulted, Thiruvananthapuram: Woman sentenced 13 years imprisonment in POCSO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia