Body Found | പാലോട് 30 കാരിയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി
Jul 15, 2023, 07:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) യുവതിയുടെ മൃതദേഹം വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശിയായ രേഷ്മയാണ് (30) മരിച്ചത്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച (14.07.2023) വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്.

മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമാണ് തോന്നിക്കുന്നതെന്നും നേരത്തെ ചില മാനസിക പ്രശ്നങ്ങള്‍ രേഷ്മ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുറി അടച്ചിട്ടിരിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. മുറി അടച്ചിട്ട ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. രണ്ടാം ദിവസമാണ് പരിശോധന നടത്തി കതക് പൊളിച്ച് അകത്തുകയറിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നെടുമങ്ങാട് തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പാലോട് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, News-Malayalam, Thiruvananthapuram, Woman, Dead Body, House, Palode, Thiruvananthapuram: Woman dead body found inside house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.