Killed | തിരുവനന്തപുരത്ത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നതായി പൊലീസ്; പങ്കാളി കസ്റ്റഡിയില്‍
Dec 15, 2022, 11:06 IST
തിരുവനന്തപുരം: (www.kvartha.com) പേരൂര്‍ക്കടക്ക് സമീപം വഴയിലയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നതായി പൊലീസ്. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ പങ്കാളിയെന്ന് കരുതുന്ന വഴയില സ്വദേശിയായ രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 9.30 ന് തിരക്കേറിയ റോഡിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഇയാള്‍ സ്ത്രീയുടെ കഴുത്തില്‍ വെട്ടിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റോഡില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. വെട്ടുകത്തിയും സമീപമുണ്ടായിരുന്നു. രാജേഷിനെ പ്രദേശവാസികള്‍ തടഞ്ഞുവെച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് യുവതിയെ ഒടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.
എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ തര്‍ക്കങ്ങളുടെ തുടര്‍ചയായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: Thiruvananthapuram: Woman attacked to death, Thiruvananthapuram, News, Local News, Killed, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.