Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അരുവിക്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളായ ഷിബിന്‍ (18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് ബുധനാഴ്ച (06.12.2023) ഉച്ചയ്ക്ക് 1.45 നാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ച് വീണ യുവാക്കളെ ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല.

അരുവിക്കരയില്‍ നിന്നും വെള്ളനാട് ഭാഗത്തേക്ക് ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്നു യുവാക്കള്‍. മരിച്ച ഷിബിനും നിധിനും അയല്‍വാസികളാണ്. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയില്‍ പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം



Keywords: News, Kerala, Kerala-News, Accident-News, Booked, Police, Case, Accident, Died, Road, Thiruvananthapuram News, Two Youths, KSRTC Bus, Bike, Young Men, Collide, Thiruvananthapuram: Two youths died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia