Arrested | മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന്റെ ദേഷ്യം; 'സുഹൃത്തിനെ വളഞ്ഞിട്ട് മര്‍ദിച്ച 2 യുവാക്കള്‍ അറസ്റ്റില്‍'
Oct 7, 2023, 11:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് പരുക്കേല്പിച്ചതായി പരാതി. വെങ്ങാനൂര്‍ നെല്ലിവിള മേലെ തട്ടുവീട്ടില്‍ സുഗതരാജിന്റെ മകന് സ്വരാജിന് (24) ആണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
യുവാവിന്റെ സുഹൃത്തുക്കളായ രതീഷ് (39 ), ജിത്തുലാല്‍ (23 ) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു.
നാടകീയ സംഭവങ്ങളെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം ഒന്‍പതാം തീയതി വെള്ളാര്‍ ഭാഗത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സുഹൃത്തായ സ്വരാജിനെ പ്രതികള്‍ മദ്യപിക്കാന്‍ വിളിച്ചെങ്കിലും വരാത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഫോര്‍ട് അസിസ്റ്റന്റ് കമീഷണര്‍ എസ് ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം എസ് എച് ഒ ബിജോയ്, എസ് ഐ അനീഷ് കുമാര്‍ എ എസ് ഐ മുനീര്‍, സുരേന്ദ്രന്, സിപിഒ സെല്വന്, നിതിന്‍ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.