SWISS-TOWER 24/07/2023

Teacher Fined | പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ഥി രെജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ചെഴുതി; ഇന്‍വിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ

 


തിരുവനന്തപുരം: (KVARTHA) വിദ്യാര്‍ഥി പ്ലസ് ടു പരീക്ഷയില്‍ രെജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ചെഴുതിയതിന് ഇന്‍വിജിലേറ്ററായ അധ്യാപികയ്ക്ക് പിഴ. ആലപ്പുഴയിലെ ഹയര്‍ സെകന്‍ഡറി അധ്യാപികയ്ക്കാണ് 3000 രൂപയാണ് പിഴ ചുമത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ശാനവാസ് പിഴയിട്ട് ഉത്തരവിറക്കി.

പിഴ ട്രഷറിയില്‍ അടച്ചതിന്റെ ചെലാനും അച്ചടക്ക നടപടി സര്‍വീസ് ബുകില്‍ രേഖപ്പെടുത്തിയതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പും അയച്ചു കൊടുക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പരീക്ഷാ മാനുവല്‍ അനുസരിച്ചാണ് അച്ചടക്ക നടപടിയെന്നാണ് വിശദീകരണം.

കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇന്‍ഗ്ലീഷ് പരീക്ഷയിലാണ് വിദ്യാര്‍ഥി രെജിസ്റ്റര്‍ നമ്പര്‍ തെറ്റായി എഴുതിയത്. ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ ഇന്‍വിജിലേറ്റര്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് നടപടി.

ഈ വീഴ്ച മൂലം വിദ്യാര്‍ഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസമുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. അതേസമയം, മനഃപൂര്‍വം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍.

നിസാരവീഴ്ചകളുടെ പേരില്‍പോലും അധ്യാപകരില്‍നിന്നും ആയിരക്കണക്കിന് രൂപ പിഴയീടാക്കുന്നത് അന്യായമാണെന്നും നടപടി പിന്‍വലിക്കണമെന്നും എ എച് എസ് ടി എ ജെനറല്‍ സെക്രടറി എസ് മനോജ് ആവശ്യപ്പെട്ടു.

Teacher Fined | പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ഥി രെജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ചെഴുതി; ഇന്‍വിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ



Keywords: News, Kerala, Kerala-News, Education, Educational-News, Teacher, Fined, Rs 3000, Wrong, Write, Register Number, Student, Plus Two, Exam, Thiruvananthapuram News, Kerala News, Thiruvananthapuram: Teacher fined Rs 3000 for wrongly writing register number by student in Plus Two exam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia