Assaulted | ലഹരി മാഫിയയെകുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതിന് പ്ലസ് ടു വിദ്യാര്‍ഥിനിയെയും അമ്മയെയും മര്‍ദിച്ചതായി പരാതി; പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേര് ചോര്‍ന്നുവെന്ന് ആരോപണം; വിഷയത്തില്‍ 2 ദിവസത്തിനകം റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ച് മന്ത്രി വി ശിവന്‍കുട്ടി; 'സംഭവം ഞെട്ടിക്കുന്നത്, ഉടന്‍ നടപടികള്‍ കൈക്കൊള്ളണം'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) ലഹരി മാഫിയയെകുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതിന് പ്ലസ് ടു വിദ്യാര്‍ഥിനിയെയും അമ്മയെയും മര്‍ദിച്ചതായി പരാതി. വെഞ്ഞാറമൂട്ടിലാണ് സംഭവം. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചതായും മര്‍ദനമേറ്റ് കുട്ടിയുടെ അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്നും പരാതിയില്‍ പറയുന്നു.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്: കഴിഞ്ഞ മാസമാണ് പ്ലസ്ടു വിദ്യാര്‍ഥിനി തന്റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പനയെക്കുറിച്ചുള്ള വിവരം പൊലീസ് ഹെല്‍പ്‌ലൈന്‍ നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്. ഉടന്‍തന്നെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. 

അടുത്ത ദിവസം സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. നിരന്തരം ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പൊലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.

എക്സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ഥിനി വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പക്ഷേ, കഞ്ചാവ് വില്‍പനക്കാരെ അറസ്റ്റ് ചെയ്യാനോ വില്‍പന തടയാനോ പൊലീസ് തയ്യാറായില്ല. മറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയുടെ ജീവിതം ദുസ്സഹമായി. ദിവസവും അസഭ്യവും ഭീഷണിയും. ഒടുവില്‍ മര്‍ദനമേറ്റതോടെ വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

Assaulted | ലഹരി മാഫിയയെകുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതിന് പ്ലസ് ടു വിദ്യാര്‍ഥിനിയെയും അമ്മയെയും മര്‍ദിച്ചതായി പരാതി; പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേര് ചോര്‍ന്നുവെന്ന് ആരോപണം; വിഷയത്തില്‍ 2 ദിവസത്തിനകം റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ച് മന്ത്രി വി ശിവന്‍കുട്ടി; 'സംഭവം ഞെട്ടിക്കുന്നത്, ഉടന്‍ നടപടികള്‍ കൈക്കൊള്ളണം'


അതേസമയം ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയതിന് വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും മര്‍ദനമേറ്റെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട് സമര്‍പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു കെ ഐഎഎസിന് മന്ത്രി നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം റിപോര്‍ട് നല്‍കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

Keywords:  News,Kerala,State,Thiruvananthapuram,Student,Mother,Drugs,Complaint,Assault,attack, Thiruvananthapuram: Student and mother assaulted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia