തിരുവനന്തപുരം എസ് പി ഫോര്‍ട് ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ മാറ്റി

 



തിരുവനന്തപുരം: (www.kvartha.com 20.05.2021) തിരുവനന്തപുരം എസ് പി ഫോര്‍ട് ആശുപത്രിയില്‍ തീപിടിത്തം. ഐസിയുവിലുണ്ടായ രോഗികളെയടക്കം മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രിക്ക് പിന്നിലുള്ള കാന്റീനിലായിരുന്നു സംഭവം.

തിരുവനന്തപുരം എസ് പി ഫോര്‍ട് ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ മാറ്റി


രാവിലെ ഏകദേശം ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. 
തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില്‍ പുകനിറഞ്ഞു. രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. 22ഓളം രോഗികളാണ് മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്. അഗ്‌നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. കാന്റീനിലുണ്ടായ ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം.

Keywords:  News, Kerala, State, Thiruvananthapuram, Hospital, Treatment, Fire, Patient, Thiruvananthapuram SP Fort Hospital on fire; Patients were shifted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia