SWISS-TOWER 24/07/2023

Drugs Seized | തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) ബാലരാമപുരത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ടുപേര്‍ അറസ്റ്റില്‍. വാടക വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരാണ് ഡിആര്‍ഐ (Directorate of Revenue Intelligence)യുടെ പിടിയിലായത്. ആഫ്രികയില്‍ നിന്ന് എത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിനാണ് പിടികൂടിയതെന്ന് ഡിആര്‍ഐ അറിയിച്ചു. 

Drugs Seized | തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്; 2 പേര്‍ അറസ്റ്റില്‍


സിംബാബ്‌വെയിലെ ഹരാരെയില്‍ നിന്നും മുംബൈയിലെത്തിച്ച ശേഷം ഹെറോയിന്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് മുറിയെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു ഇരുവരും. നര്‍കോടിക് കന്‍ട്രോല്‍ ബ്യൂറോ ചെന്നൈ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്. 

Keywords:  News,Kerala,State,Thiruvananthapuram,Arrested,Drugs,Arrest,Seized, Thiruvananthapuram: Rs 158 crore worth heroin seized
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia