Booked | സെക്രടേറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി പരാതി; ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) അതിസുരക്ഷാ മേഖലയായ സെക്രടറിയേറ്റിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. ലേബര്‍ ഡിപാര്‍ട്മെന്റിലെ താത്ക്കാലിക ജീവനക്കാരനായ അനില്‍കുമാറിനെതിരെയാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടപടിയെടുത്തത്. 
Aster_MIMS

കഴിഞ്ഞ ശനിയാഴ്ച(02.09.2023)യായിരുന്നു സംഭവം. രാത്രി എട്ടുമണി കഴിഞ്ഞ് സെക്രടേറിയേറ്റിലെ ഒന്നാം നിലയിലുള്ള ലേബര്‍ ഡിപാര്‍ട്മെന്റിന്റെ ഓഫീസിലാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്നാണ് വിവരം.

ഈ സമയത്ത് മറ്റ് സെക്രടേറിയേറ്റ് ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഇയാള്‍ എങ്ങനെ പരിശോധനയില്ലാതെ മദ്യം സെക്രടേറിയേറ്റ് വളപ്പിലേക്ക് കൊണ്ടുവന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല. മദ്യപിച്ച നിലയില്‍ സെക്രടേറിയേറ്റ് വളപ്പിലേക്ക് കടക്കാനാകില്ല. 

അതേസമയം, സുരക്ഷാ മേഖലയിലിരുന്ന് ഒരാള്‍ മദ്യപിച്ച സംഭവത്തില്‍ പൊലീസ് മൂന്നാം തിയതിയാണ് കേസ് രെജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇട്ടതെന്നാണ് ആരോപണം. 

Booked | സെക്രടേറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി പരാതി; ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്


Keywords: News, Kerala, Kerala-News, Police-News, News-Malayalam, Police, Case, Secretariate, Drunken, Employee, Thiruvananthapuram: Police case against employee who drunken commotion inside the secretariat.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia