Booked | 'ചെടിക്കമ്പ് മുയലിന് തീറ്റയായി നല്‍കി'; തിരുവനന്തപുരത്ത് 90 കാരിയെ മരുമകള്‍ മര്‍ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com) ചെടിക്കമ്പ് മുറിച്ചടെുത്തതിന് വയോധികയെ മരുമകള്‍ മര്‍ദിച്ചതായി പരാതി. വിഴിഞ്ഞം തെരുവില്‍ 90 കാരിയായ കൃഷ്ണമ്മയ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇളയ മകന്റെ ഭാര്യ സന്ധ്യ(41)ക്കെതിരെ കേസ് എടുത്തതായി വിഴിഞ്ഞം എസ് എച് ഒ പ്രജീഷ് ശശി അറിയിച്ചു. 

പൊലീസ് പറയുന്നത്: ചെടിക്കമ്പ് മുറിച്ചെടുത്ത് മുയലിന് തീറ്റയായി നല്‍കിയെന്ന പേരിലാണ് വൃദ്ധയ്ക്ക് മര്‍ദനമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൂത്ത മകന്‍ വിജയമൂര്‍ത്തിയുടെ പരാതിയിലാണ് കേസ്.

Booked | 'ചെടിക്കമ്പ് മുയലിന് തീറ്റയായി നല്‍കി'; തിരുവനന്തപുരത്ത് 90 കാരിയെ മരുമകള്‍ മര്‍ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്


ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.  മുന്‍പും വയോധികയെ ഇവര്‍ മര്‍ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ മര്‍ദിക്കുന്ന ദൃശ്യം പൊലീസുകാര്‍ ഉള്‍പെടെയുളള ഗ്രൂപില്‍ വന്നതോടെ വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി. വീട്ടിലെത്തി വയോധികയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

Keywords:  News, Kerala-News, Kerala, Local-News, Thiruvananthapuram, Assaulted, Complaint, Social Media, WhatsApp, Police, Crime, Booked, Thiruvananthapuram-News, Regional-News, News-Malayalam, Thiruvananthapuram: Old age woman assaulted by housewife.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia