Suspended | 'ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള മാലിന്യനീക്കം തടഞ്ഞില്ല'; ഹെല്‍ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത് മേയര്‍ ആര്യ രാജേന്ദ്രന്‍


തിരുവനന്തപുരം: (KVARTHA) ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള (Amaizhanchan creek) സ്വകാര്യസ്ഥാപനത്തിന്റെ മാലിന്യനീക്കം (Garbage) തടഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹെല്‍ത് ഇന്‍സ്‌പെക്ടറെ (Health Inspector) സസ്‌പെന്‍ഡ് (Suspended) ചെയ്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ (Mayor Arya Rajendran) . സെക്രടേറിയറ്റ് (Secretariate) ഉള്‍പെടെ വരുന്ന സര്‍കിളിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ കെ ഗണേഷ് കുമാറിനെതിരെയാണ് (Ganesh Kumar) ആഭ്യന്തര അന്വേഷണ റിപോര്‍ടിനെ (Internal inquiry report) തുടര്‍ന്ന് നടപടി എടുത്തത്.
സ്വകാര്യ സ്ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ല, സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല തുടങ്ങിയ കാരണങ്ങളാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായതെന്നാണ് മേയര്‍ അറിയിച്ചത്.
ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന രാജാജി നഗര്‍, പാളയം, തമ്പാനൂര്‍ ഭാഗങ്ങള്‍ ഉള്‍പെടുന്ന പ്രദേശത്തിന്റെ മേല്‍നോട്ട ചുമതല സെക്രടേറിയറ്റ് സര്‍കിള്‍ ഹെല്‍ത് ഇന്‍സ്‌പെക്ടറായ ഗണേഷിനാണ്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗണേഷിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശുചീകരണ തൊഴിലാളിയായ ജോയി ഓടയിലെ മാലിന്യത്തില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം കോര്‍പറേഷനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 46 മണിക്കൂറിനുശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെടുത്തത്. ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തിനുശേഷം മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താന്‍ കര്‍ശന നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ചിരുന്നു. മാലിന്യ നീക്കം വലിച്ചെറിയുന്നത് തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ശക്തമായ നടപടി എടുക്കാന്‍ കോര്‍പറേഷനെ പ്രേരിപ്പിച്ചത്.