MDMA seized | തിരുവനന്തപുരത്ത് റൂറല്‍ പൊലീസ് ഡാന്‍സാഫ് ടീമിന്റെ വന്‍ ലഹരി വേട്ട; പിടിച്ചെടുത്തത് ഒരു കോടി രൂപയോളം വിലയുള്ള വസ്തുക്കള്‍; 2 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരത്ത് റൂറല്‍ പൊലീസ് ഡാന്‍സാഫ് ടീമിന്റെ വന്‍ ലഹരി വേട്ട. വിപണിയില്‍ ഒരു കോടി രൂപയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് സംഘം അറിയിച്ചു. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണനാക്കില്‍ കടയ്ക്കാവൂര്‍ പൊലീസും, റൂറല്‍ ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായത്.
Aster mims 04/11/2022

MDMA seized | തിരുവനന്തപുരത്ത് റൂറല്‍ പൊലീസ് ഡാന്‍സാഫ് ടീമിന്റെ വന്‍ ലഹരി വേട്ട; പിടിച്ചെടുത്തത് ഒരു കോടി രൂപയോളം വിലയുള്ള വസ്തുക്കള്‍; 2 പേര്‍ പിടിയില്‍

നിരവധി നര്‍കോടിക്ക്, ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറയിന്‍കീഴ് സ്വദേശി ശബരീനാഥ് (42), വര്‍ക്കല സ്വദേശി നിശാന്‍ (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 310 ഗ്രാം എം ഡി എം എ പിടികൂടി. കേരള പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിശാന്തിനി ഐ പി എസ് ന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തില്‍ ആയിരുന്നു പിടിയിലായവര്‍.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ശില്‍പാ ഐ പി എസിന്റെ നേതൃത്വത്തില്‍ അതിശക്തമായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് റൂറല്‍ പൊലീസ് ചെയ്ത് വരുന്നത്. തിരുവനന്തപുരം റൂറല്‍ നര്‍കോടിക് സെല്‍ ഡി വൈ എസ് പി പി ടി രാസിത്, വര്‍ക്കല ഡി വൈ എസ് പി നിയാസ് വൈ , കടയ്ക്കാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ദിപു, സി പി ഒ മാരായ സിയാദ്, ജ്യോതിഷ് ഡാന്‍സാഫ് ടീം സബ് ഇന്‍സ്‌പെക്ടര്‍മാരായ ഫിറോസ്ഖാന്‍, ബിജു എ എച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി ദിലീപ് , ആര്‍ ബിജുകുമാര്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ അനൂപ്, സുനില്‍രാജ് , ഷിജു, വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

Keywords:  Thiruvananthapuram: MDMA worth Rs 1 crore seized, Thiruvananthapuram, News, Drugs, Seized, Police, Kerala, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script