New Child | മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു
Aug 10, 2023, 12:30 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു. രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം.
2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ.
ഇരുവരും ബാലസംഘത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചത് മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയറായത്.

Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram, Mayor, Arya Rajendran, Balussery MLA, Sachin Dev, Baby Girl, Thiruvananthapuram Mayor Arya Rajendran and Balussery MLA Sachin Dev welcome baby girl.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.