Accidental Death | തിരുവനന്തപുരത്ത് ടിപര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ആളെ തിരിച്ചറിഞ്ഞില്ല
Dec 22, 2023, 11:43 IST
തിരുവനന്തപുരം: (KVARTHA) ദേശീയപാതയില്‍ ടിപര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വട്ടിയൂര്‍കാവിന് സമീപം വയലിക്കടയില്‍ വെള്ളിയാഴ്ച (22.12.2023) രാവിലെയാണ് അപകടം. റോഡിലൂടെ ടിപര്‍ പോകുന്നതിനിടെ സമീപത്തെ നടപ്പാതയിലുണ്ടായിരുന്ന ഒരാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, മരിച്ചയാള്‍ ടിപറിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ടിപര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ഇയാള്‍ വാഹനത്തിന് മുന്നിലേക്ക് ചാടിയതാണോയെന്ന കാര്യം ഉള്‍പെടെ അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.