M-Parivahan | ആര്‍സിയും ലൈസന്‍സും സംബന്ധമായ സേവനങ്ങള്‍ വിരല്‍ തുമ്പില്‍; എം-പരിവാഹന്‍ മൊബൈല്‍ ആപിലൂടെ പരിഹാരം; അറിയാം കൂടുതല്‍
Sep 1, 2023, 21:13 IST
തിരുവനന്തപുരം: (www.kvartha.com) മൊബൈല്‍ ആപ്ലികേഷന്‍ വഴി പൗരന്മാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് സര്‍കാരും റോഡ്, ഹൈവേ മന്ത്രാലയവും ചേര്‍ന്ന് എം- പരിവാഹന്‍ മൊബൈല്‍ ആപ് പുറത്തിറക്കിയത്. എം-പരിവാഹന ആപ്ലികേഷന്‍ സ്റ്റാറ്റസ് ഉപയോഗിച്ച്, താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളോ ഹൈവേ ട്രാന്‍സ്പോര്‍ട് ഓഫീസുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ, എല്ലാ സാധുതയുള്ള RC/DL നമ്പറുകളും എപ്പോള്‍ വേണമെങ്കിലും എവിടെയും ഒരു ബടണിന്റെ ക്ലികിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ഇപ്പോഴിതാ കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപിലൂടെ ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് എംവിഡി (മോടോര്‍ വെഹികിള്‍ ഡിപാര്‍ട്‌മെന്റ്). mParivahan ആപ് ഡൗണ്‍ലോഡ് ചെയ്ത് താഴെ പറയുന്ന സേവനങ്ങള്‍ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
ആര്‍സി സംബന്ധമായി ലഭിക്കുന്നവ:
1.ഡൂപ്ലിക്കേറ്റ് ആര്‍സി അപേക്ഷ
2. ആര്‍സിയിലെ അഡ്രസ്സ് മാറ്റല്‍
3. ലോണ്‍ ചേര്‍ക്കല്‍
4. അടച്ച് തീര്‍ത്ത ലോണ്‍ ഒഴിവാക്കല്‍
5.ലോണ്‍ തുടരല്‍
6. എന്‍ഒസിക്കുള്ള അപേക്ഷ
7. ആര്‍സി പര്‍ട്ടിക്കുലേഴ്‌സിനുള്ള അപേക്ഷ
8.സമര്‍പ്പിച്ച് പോയ അപേക്ഷ ഡിസ്‌പോസ് ചെയ്യല്‍
9.സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയല്‍
10. ആര്‍സിയിലെ മൊബൈല്‍ നമ്പര്‍ മാറ്റല്‍
11. ഫീസ് റസീറ്റ് ഡൗണ്‍ലോഡ് ചെയ്യല്‍
12. പേമെന്റ് സ്റ്റാറ്റസ് വെരിഫൈ ചെയ്യല്‍
13.അപേക്ഷകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍
14. അപ്പോയ്‌മെന്റ് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍
ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച്
1. സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍
2.ലൈസന്‍സിലെ മൊബൈല്‍ നമ്പര്‍ മാറ്റാന്‍
3. ഡൂപ്ലിക്കേറ്റിനപേക്ഷിക്കാന്‍
4.ലൈസന്‍സ് പുതിയ Pet G കാര്‍ഡിലേക്ക് മാറ്റാന്‍
5.ലൈസന്‍സ് എക്‌സ്ട്രാക്റ്റ് ന് അപേക്ഷിക്കാന്‍
6. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിനപേക്ഷിക്കാന്‍
7. റസീറ്റ് പ്രിന്റ് എടുക്കാന്‍
8. അപ്പോയ്‌മെന്റ് സ്ലിപ്പ് പ്രിന്റെടുക്കാന്‍
9. അപേക്ഷാ ഫാറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
ചലാന്‍ സേവനങ്ങള്‍
1. ചലാന്‍ സ്റ്റാറ്റസ് അറിയാന്‍
2. പിഴ അടക്കാന്‍
3.പേമെന്റ് വെരിഫൈ ചെയ്യാന്‍
4. ചലാന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
5. പേമെന്റ് സ്ലിപ്പ് പ്രിന്റെടുക്കാന്‍
ഇന്ന് തന്നെ mParivahan ആപ്പ്ഡൗണ്‍ലോഡ് ചെയ്യൂ........
Keywords: News, Kerala, Kerala-News, Technology, Technology-News, Kerala News, Thiruvananthapuram, Mobile App, MVD, Facebook, RC, Vehicle, Thiruvananthapuram: M-Parivahan for RC related matters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.