N Bhasurangan | ഇഡി ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ ആശുപത്രിയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. വ്യാഴാഴ്ച (09.11.2023) പുലര്‍ചെ മൂന്നുമണിയോടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ടല സഹകരണ ബാങ്കിലും കളക്ഷന്‍ ഏജന്റ് അനില്‍കുമാറിന്റെ വസതിയിലും ഇഡി പരിശോധന തുടങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിടുകയാണ്. ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

ബാങ്കിലെ ഇന്റേണല്‍ ഓഡിറ്റര്‍ ശ്രീഗാറിന്റെയും, അപ്രൈസര്‍ അനില്‍കുമാറിന്റെയുംമുന്‍ സെക്രടറിമാരായ ശാന്തകുമാരി, രാജേന്ദ്രന്‍, മോഹനേന്ദ്രകുമാര്‍ എന്നിവരുടെയും വീടുകളിലെ പരിശോധന ഇതിനിടെ പൂര്‍ത്തിയായി. ഭാസുരാംഗന്റെ ബെനാമികള്‍ എന്ന് സംശയിക്കുന്നവരോട് ഇഡി ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും രേഖകളുമാണ് തേടിയത്. ബാങ്കില്‍ നിന്നും ഭാസുരാംഗന്റെ വീട്ടില്‍ നിന്നും രേഖകള്‍ ഇഡി ശേഖരിച്ചെന്നാണ് സൂചന.

N Bhasurangan | ഇഡി ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ ആശുപത്രിയില്‍



Keywords: News, Kerala, Kerala-News, Thiruvananthapuram-News, N Bhasurangan, Thiruvananthapuram News, Kandala Co-operative Bank, Former President, Hospitalized, ED Raid, Enforcement Directorate, CPI, Thiruvananthapuram: Kandala Co-operative bank former president N Bhasurangan Hospitalized during ED Raid.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia