തിരുവനന്തപുരത്ത് സ്ഥിതി ശാന്തമെന്ന് ഡിജിപി: പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കും
Jul 28, 2017, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28/07/2017) ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സ്ഥിതി ശാന്തം. ജില്ലയില്‍ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നഗരത്തില്‍ ശക്തമായ പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുത്തിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഉടന്‍ കസ്റ്റഡിയിലെടുക്കും. അക്രമികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ എട്ടു പേരെ കസ്റ്റഡിയിലെടുത്തു. സിറ്റിയിലെ പത്തോളം എസ്.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അറസ്റ്റ് നടത്തും. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എ.കെജി സെന്റര്‍ അടക്കം വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ എര്‍പ്പെടുത്തി. കെ.പി. ആക്ട് പ്രയോഗിച്ച് അടുത്ത ദിവസം നഗരത്തില്‍ ജാഥകളും മറ്റും നിരോധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പാര്‍ട്ടി പതാകകളും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ അക്രമണങ്ങള്‍ തടയാനായി പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 450 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി അക്രമണമുണ്ടാവാനുള്ള സാധ്യത ഇല്ലെന്നും ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഡാലോചന നടന്നതായി കരുതുന്നില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എങ്കിലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സംഘര്‍ഷത്തിനിടെ നിരവധി വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram is calm, says DGP on clash issues, BJP, CPM, Thiruvananthapuram, Police, Report, Case, CCTV, Office, Kozhikode, Kannur, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.