Accidental Death | രാവിലെ നടക്കാനിറങ്ങിയ പ്രധാനാധ്യാപകന് ദേശീയപാതയില്‍ അജ്ഞാത വാഹനമിടിച്ച് ദാരുണാന്ത്യം
Dec 31, 2023, 12:24 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) രാവിലെ നടക്കാനിറങ്ങിയ പ്രധാനാധ്യാപകന് ദേശീയപാതയില്‍ അജ്ഞാത വാഹനമിടിച്ച് ദാരുണാന്ത്യം. ശ്രീകാര്യം ചാവടിമുക്ക് സെയ്ന്റ് ജൂഡ് അപാര്‍ട്മെന്റിലെ താമസക്കാരനായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ജിഎച്എസ് സ്കൂളിലെ പ്രഥമാധ്യാപകനാണ്.
സുരേഷ് കുമാര്‍ ദീര്‍ഘകാലം തിരുവനന്തപുരം എസ് എം വി സ്കൂളില്‍ അധ്യാപകനായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ദേശീയപാതയില്‍ മാങ്കുഴിക്കു സമീപമായിരുന്നു അപകടം. ചാവടിമുക്കിലെ അപാര്‍ട്മെന്റില്‍നിന്ന് പാങ്ങപ്പാറ ഭാഗത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
റോഡിന്റെ മധ്യത്തായി പരുക്കേറ്റ നിലയില്‍ കിടന്ന സുരേഷ് കുമാറിനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഭാര്യ: കെ എ രൂപ (സീനിയര്‍ സൂപ്രണ്ട്, ടെക്നികല്‍ ഡിപാര്‍ട്മെന്റ്, തിരുവനന്തപുരം). മക്കള്‍, ഡോ. കെ എസ് സൗരവ്, കെ എസ് സന്ദീപ്.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Thiruvananthapuram News, Headmaster, Died, Road Accident, Unknown Vehicle, Hit, Morning, Walk, Thiruvananthapuram: Headmaster died in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.