Attacked | തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പരാതി; 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Oct 19, 2022, 17:54 IST
തിരുവനന്തപുരം: (www.kvartha.com) തലസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വീട് പരിശോധിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് സംഘം ആക്രമിച്ചതായി പരാതി. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സ്വര്‍ണക്കടത്ത് സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ സൂപ്രണ്ട് കൃഷ്ണകുമാറിനും ഡ്രൈവര്‍ അരുണിനും പരിക്കേറ്റു.
സംഭവത്തെ കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: രാവിലെ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊന്നാനി സംഘത്തിനായി കൊണ്ട് വന്ന സ്വര്‍ണം അസിം മറ്റൊരു സംഘത്തിന് നല്‍കി.
തുടര്‍ന്ന് അസിമിനെ പിന്തുടര്‍ന്ന് പൊന്നാനി സംഘം വീട്ടിലെത്തി. ഇതിനിടയിലാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. സ്വര്‍ണവുമായി വീട്ടിലെത്തിയ അസിം കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. അസിം ദുബൈയില്‍ നിന്ന് സ്വര്‍ണം കടത്തുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.