Student Injured | പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസില്‍നിന്ന് വീണ് വിദ്യാര്‍ഥിനിയ്ക്ക് പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പോത്തന്‍കോട് എല്‍വിഎച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്വിമയാണ് അപകടത്തില്‍പെട്ടത്. ബസില്‍നിന്ന് വീണ വിദ്യാര്‍ഥിനി വാഹനത്തിനടിയില്‍പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Aster mims 04/11/2022
വാഹനം മുന്നോട്ട് നീങ്ങുന്നതിനിടെ ബസിന്റെ വാതില്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. വൈകിട്ട് സ്‌കൂള്‍വിട്ട് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി. പരുക്ക് ഗുരുതരമല്ല.

Student Injured | പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസില്‍നിന്ന് വീണ് വിദ്യാര്‍ഥിനിയ്ക്ക് പരുക്കേറ്റു


Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Pothencode News, Thiruvananthapuram News, Girl, Injured, KSRTC, Bus, Thiruvananthapuram: Girl injured after falling from KSRTC bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia