First Ship | കേരളം കണ്ട സ്വപ്‌നത്തിന് സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു; 'ഷെന്‍ ഹുവ 15' ന് വാടര്‍ സല്യൂടോടെ സ്വീകരണം നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമായി വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 നെ വാടര്‍ സല്യൂടോടെയാണ് സ്വീകരിച്ചത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.

ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. രാജ്യത്തെ ചരക്ക് നീക്കത്തില്‍ നിര്‍ണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ. 34 വര്‍ഷം പ്രായമുള്ള കപ്പലാണ് ഷെന്‍ഹുവ 15.

ക്രെയിനുകള്‍ വഹിക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത കപ്പലാണിത്. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റര്‍. 20 മീറ്റര്‍ വരെ ആഴമുണ്ട്. 70 ടണ്‍ ശേഷിയുള്ളതാണ് ഇവ. രാജ്യത്തെ തുറമുഖങ്ങളില്‍ ഇന്ന് ഉപയോഗിക്കുന്നതില്‍ ഏറ്റവും വലിയ ഷിപ് ടു ഷിപ് ക്രെയിനുമായാണ് കപ്പലെത്തിയത്. വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷിപ് ക്രെയിനുകളാണ് എത്തിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ഷെന്‍ഹുവ 15ല്‍ ഉള്ളത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാന്‍ പോര്‍ട് ബെര്‍ത് അവസാനവട്ട ഒരുക്കത്തിലാണ്. കപ്പലിന്റെ വരവില്‍ ഉണ്ടായേക്കാവുന്ന വലിയ സംമ്മര്‍ദം താങ്ങാന്‍ പോലും ബെര്‍ത് ശക്തമാണെന്ന് അധികൃതര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് ചെയ്ത പ്രതലത്തിലേക്കാണ് കപ്പല്‍ അടുപ്പിക്കുന്നത്. കപ്പലിനെ പിടിച്ചു നിര്‍ത്താനുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

അതേസമയം, ആദ്യ കപ്പല്‍ എത്തിയെങ്കിലും ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. മെയില്‍ ഇവ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും തുറമുഖം കമീഷന്‍ ചെയ്യുക. നിലവില്‍ ബെര്‍തിന് 270 മീറ്റര്‍ നീളമാണുള്ളത്. ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവ 15 എന്ന കപ്പലിന് 233.6 മീറ്റര്‍ നീളമാണുള്ളത്. മെയ് മാസത്തിന് മുന്‍പ് ബെര്‍തില്‍ നീളം 800 മീറ്ററാക്കി ഉയര്‍ത്തുമെന്ന് കംപനി അധികൃതര്‍ പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്നുകളാണ് ഈ കപ്പലിലുള്ളത്. ഒരു ഷിപ് ടു ഷോര്‍ ക്രെയ്ന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവങ്ങനെയുള്ളവ. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്നുകള്‍. ക്രെയ്നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തില്‍ കമീഷനിംഗ് പിന്നാലെ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തെത്തും.

14,000 മുതല്‍ 20,000 കണ്ടെയ്നറുകളുമായി ഇന്‍ഡ്യയിലേക്ക് എത്തുന്ന മദര്‍ഷിപുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്‍ഡ്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കും. സമയവും പണവും നഷ്ടം. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ഷിപുകള്‍ക്ക് ഇന്‍ഡ്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം. വിഴിഞ്ഞം തുറമുഖപ്രദേശത്ത് കടലിന് 20 അടി ആഴമുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വെറും 10 നോടികല്‍ മൈല്‍ അകലെ. ചൈനയോട് കിടപ്പിടിക്കുന്ന, അല്ലെങ്കില്‍ ചൈനയെക്കോളും മികച്ച ലോജിസ്റ്റിക്ക് സംവിധാനമാണ് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്‍ഡ്യയ്ക്ക് സ്വന്തമാകുന്നത്.

First Ship | കേരളം കണ്ട സ്വപ്‌നത്തിന് സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു; 'ഷെന്‍ ഹുവ 15' ന് വാടര്‍ സല്യൂടോടെ സ്വീകരണം നല്‍കി



Keywords: News, Kerala, Kerala-News, Malayalam-News, Business-News, Thiruvananthapuram News, Kerala News, First Ship, Zhen Hua 15, Arrived, Vizhinjam International Sea Port, Thiruvananthapuram: First Ship Zhen Hua 15 arrived at Vizhinjam International Sea Port details.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia