Fire Accident | തിരുവനന്തപുരത്തെ ജഗതി ജംഗ്ഷനിലെ കാര്‍ വില്‍പന കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം; വാഹനങ്ങള്‍ കത്തി നശിച്ചു

 


തിരുവനന്തപുരം: (KVARTHA) ജഗതി ജംഗ്ഷനിലെ കാര്‍ വില്‍പന കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. 'മൈ സിയെറ' കാര്‍ അക്‌സസറീസ് കടയിലാണ് തീപ്പിടിച്ചത്. ഒരു കാര്‍ പൂര്‍ണമായും രണ്ടു കാറുകള്‍ ഭാഗികമായും കത്തി നശിച്ചു.

ചൊവ്വാഴ്ച (17.10.2023) രാവിലെ 7.30 നാണ് തീ പിടിത്തമുണ്ടായത്. അര മണിക്കൂറോളം തീ ആളി കത്തി. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒരു മണിക്കൂര്‍ കൊണ്ട് തീ പൂര്‍ണമായി അണച്ചു.

ഷോട് സര്‍ക്യൂടാണ് തീ പിടിത്തത്തിന് കാരണമെന്ന് പൊലീസും ഫയര്‍ഫോഴ്‌സും വ്യക്തമാക്കി. മൈ സിയെറ കാര്‍ ആക്‌സസറീസില്‍ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ കടയ്ക്കുള്ളില്‍ നിര്‍ത്തിയിട്ട കാറുകളിലേക്ക് തീ പടരുകയായിരുന്നു.

കടയില്‍ നിരവധി കാറുകളുണ്ടായിരുന്നു. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Fire Accident | തിരുവനന്തപുരത്തെ ജഗതി ജംഗ്ഷനിലെ കാര്‍ വില്‍പന കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം; വാഹനങ്ങള്‍ കത്തി നശിച്ചു



Keywords: News, Kerala, Kerala-News, Accident-News, Regional-News, Thiruvananthapuram News, Jagathy Junction, Fire, Broke Out, Car Shop, Thiruvananthapuram: Fire Broke Out at Jagathy Junction Car Shop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia