സോളാര്‍ അപകീര്‍ത്തി കേസ്: ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തു

 



തിരുവനന്തപുരം: (www.kvartha.com 14.02.2022) സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്ക് സ്റ്റേ. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ സ്റ്റേ ചെയ്തത്.

വി എസ് അച്യുതാനന്ദന്‍ 10 ലക്ഷത്തി 10000 രൂപ നല്‍കണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജി പി വി ബാലകൃഷ്ണന്റെതാണ് ഉത്തരവ്. 22ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുഭാഗത്തിനും വാദങ്ങള്‍ ഉന്നയിക്കാം.

സോളാര്‍ അപകീര്‍ത്തി കേസ്: ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തു


അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ജില്ലാ കോടതിയില്‍ അപീല്‍ നല്‍കിയത്. സോളാര്‍ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയാണ് കേസിന് ആധാരം.

2013 ജൂലൈ ആറിന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന ആരോപണം. സ്റ്റേ ചെയ്യണം എന്ന ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കൂടെ വാദം പരിഗണിച്ചാണ് കോടതി കീഴ്കോടതി ഉത്തരവ് മരവിപ്പിച്ചത്.

Keywords:  News, Kerala, State, Thiruvananthapuram, Case, Ex minister, Court, VS Achuthanandan, Oommen Chandy, Thiruvananthapuram District court stays Verdict in Solar defamation case filed by Oommen Chandy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia