P S Prasanth | കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ തീരുമാനം

 


തിരുവനന്തപുരം: (KVARTHA) കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ പാര്‍ടി തത്വത്തില്‍ തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി അടുത്ത മാസം അവസാനിക്കും.

കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് മെച്ചപ്പെട്ട പദവികള്‍ നല്‍കിയാല്‍ പാര്‍ടിയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കാനാകുമെന്ന അഭിപ്രായം സിപിഎമിലുണ്ടായി. പ്രശാന്തിന്റെ പ്രവര്‍ത്തന രീതികളും പാര്‍ടി മുഖവിലയ്‌ക്കെടുത്തു. രണ്ടു വര്‍ഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി. സെക്രടേറിയറ്റ് യോഗത്തില്‍ ആനാവൂര്‍ നാഗപ്പന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ പ്രശാന്തിനെ പിന്തുണച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. പാര്‍ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേരുകയായിരുന്നു. ഡിസിസി പുനഃസംഘടനയെ ചൊല്ലി പാര്‍ടിയില്‍ കലാപമുയര്‍ത്തിയ പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സിപിഎമില്‍ ചേര്‍ന്നത്. 2021ലാണ് പി എസ് പ്രശാന്ത് കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്.

കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തില്‍ എ വിജയരാഘവന്‍ സിപിഎം ആക്ടിങ് സെക്രടറിയായിരിക്കെയായിരുന്നു എകെജി സെന്ററില്‍ നേരിട്ടെത്തി പിഎസ് പ്രശാന്ത് പാര്‍ടിയില്‍ ചേര്‍ന്നത്. മുന്‍പ് കെപിസിസി സെക്രടറിയായിരുന്ന പിഎസ് പ്രശാന്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത്ിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച മുതിര്‍ന്ന നേതാവ് പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കിയതിനെ തുടര്‍ന്നാണ് പ്രശാന്ത് പാര്‍ടിയില്‍ കലാപത്തിരി കൊളുത്തിയത്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളിന് പ്രമോഷന്‍ കൊടുത്തത് ശരിയായില്ലെന്നും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സഹിക്കാനാകാത്ത അനുഭവങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായതെന്നും പ്രശാന്ത് അന്ന് കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍നിന്ന് മത്സരിച്ച പ്രശാന്ത് 23309 വോടുകള്‍ക്കാണ് ജി ആര്‍ അനിലിനോട് പരാജയപ്പെട്ടത്. 2021 നവംബറിലാണ് കെ അനന്തഗോപന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രടറിയായിരുന്നു.

P S Prasanth | കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ തീരുമാനം



Keywords: News, Kerala, Kerala-News, Politics, Politics-News, P S Prasanth, Thiruvananthapuram News, CPM, Decides, Appoint, Ex KPCC, Secretary, Travancore Devaswom Board, President , Left, Congress, Thiruvananthapuram: CPM decides to appoint Ex KPCC Secretary P S Prasanth as Travancore Devaswom Board President.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia