SWISS-TOWER 24/07/2023

Abandoned Money | ഉടമയെ കണ്ടെത്താനായില്ല; പോളിങ് ബൂതിന് മുന്നില്‍നിന്ന് കിട്ടിയ 51,000 രൂപ ട്രഷറിയിലേക്ക് മാറ്റി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മലയിന്‍കീഴ് പഞ്ചായതിലെ മച്ചേല്‍ എല്‍പി സ്‌കൂളില്‍ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പിനിടെ ബൂതിന് മുന്നില്‍നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉടമയെ കണ്ടെത്താനായില്ല. ഉടമയെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് ദിവസം രാവിലെയോടെയാണ് സംഭവം. 112-ാം ബൂതിന് സമീപത്തെ പടിക്കെട്ടില്‍ നിന്നാണ് 51,000 രൂപ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 500ന്റെ നോടുകളാണ് കിട്ടിയതില്‍ അധികവുമുള്ളത്. മൂന്നാല് നോടുകള്‍ മാത്രം ഇരുന്നൂറിന്റെയും നൂറിന്റെയുമുണ്ട്. നോടുകള്‍ ഒരുമിച്ച് വെച്ച് റബര്‍ ബാന്‍ഡ് ഇട്ട നിലയിലായിരുന്നു.

Abandoned Money | ഉടമയെ കണ്ടെത്താനായില്ല; പോളിങ് ബൂതിന് മുന്നില്‍നിന്ന് കിട്ടിയ 51,000 രൂപ ട്രഷറിയിലേക്ക് മാറ്റി

ബൂതില്‍ വോട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന ഒരു വോടറാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു. തുടര്‍ന്ന് പഞ്ചായതംഗം അനില്‍കുമാറിനെ പ്രദേശവാസികള്‍ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇലക്ഷന്‍ സ്‌ക്വാഡിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈകാതെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി.

മലയിന്‍കീഴ് പൊലീസും സ്ഥലത്തെത്തിയിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും അസ്വഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം, തുക എങ്ങനെ അവിടെയെത്തി എന്ന കാര്യത്തിലും ഇത് ആരുടേതാണെന്ന് കണ്ടെത്താനും തിരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Thiruvananthapuram-News, Malayinkeezh News, Thiruvananthapuram News, Abandoned, Rs 51,000, Received, Polling Booth, Transferred, Treasury, Lok Sabha Election, Election, Police, Thiruvananthapuram: Cash worth Rs 51,000 found abandoned in front of the polling booth, deposited to the treasury.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia