SWISS-TOWER 24/07/2023

Beauty Parlour | മുഖം മിനുക്കാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ബ്യൂടി പാര്‍ലര്‍ ഉടമ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മുഖം മിനുക്കാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബ്യൂടിപാര്‍ലര്‍ ഉടമ പൊലീസ് പിടിയില്‍. പേരൂര്‍ക്കടയിലെ ബ്യൂടിപാര്‍ലറിലാണ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ ലേഡിസോള്‍ ബ്യൂടിപാര്‍ലര്‍ ഉടമയായ ജി രതീഷ് അറസ്റ്റിലായി.

ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിക്കെതിരെ ഇയാള്‍ അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് പാര്‍ലറിലെത്തിയ യുവതിയെ പ്രതി അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.


Beauty Parlour | മുഖം മിനുക്കാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ബ്യൂടി പാര്‍ലര്‍ ഉടമ പിടിയില്‍

ഭയന്നുപോയ യുവതി ബ്യൂടി പാര്‍ലറില്‍ നിന്ന് ഉടന്‍ ഓടിരക്ഷപ്പെട്ട് അപ്പോള്‍ തന്നെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

Keywords: News, Kerala, Kerala-News, Police-News, Regional-News, Thiruvananthapuram News, Beauty Parlor, Owner, Arrested, Assault Case, Woman, Police, Case, Thiruvananthapuram: Beauty parlor owner arrested in assault case.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia