Beena Antony | കേകും വൈനും എന്നെ തകര്‍ത്തുകളഞ്ഞു, വീണ്ടും പരിശ്രമം തുടരുന്നുവെന്ന് ബീന ആന്റണി; കിടിലന്‍ ചിത്രങ്ങള്‍ കണ്ടതോടെ ചേച്ചി ബിഗ് ബോസ് പോകുന്നുണ്ടൊയെന്ന ചോദ്യവുമായി ആരാധകര്‍

 


തിരുവനന്തപുരം: (KVARTHA) വ്യായാമശാലയില്‍ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ബീന ആന്റണി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. 'പുതിയ വര്‍ഷത്തിന്റെ തുടക്കം. കേകും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു' എന്ന കാപ്ഷനോടെയാണ് ചിത്രങ്ങള്‍ താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

വ്യായാമത്തിന് ശേഷമെടുത്ത വിയര്‍ത്തൊലിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. രശ്മി സോമന്‍ അടക്കമുള്ളവര്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. 'കീപ് ഗോയിങ്, ചേച്ചിക്ക് സാധിക്കും, ചേച്ചി ബിഗ് ബോസ് പോകുന്നുണ്ടൊ,' എന്നൊക്കെ പറഞ്ഞ് പ്രചോദനം നല്‍കി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, 'വേണ്ട തടി കുറയ്ക്കേണ്ട, ഈ ലുകിലാണ് ചേച്ചി സുന്ദരി' എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. ഏത് ലുകിലാണെങ്കിലും ഞങ്ങള്‍ക്ക് ഇഷ്ടമാണെന്ന് പറയുന്നവരുമുണ്ട്.

ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ 6 ല്‍ ബീന ആന്റണിയും ഉണ്ടെന്ന പ്രെഡിക്ഷന്‍ ലിസ്റ്റ് വന്നിരുന്നു. അത് സത്യമാണോ, ബിഗ് ബോസിലുണ്ടാവുമോ എന്നൊക്കെയാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ കമന്റുകളോടൊന്നും തന്നെ ബീന ആന്റണി പ്രതികരിച്ചിട്ടില്ല.

വ്യായാമശാലയില്‍ ജോയിന്‍ ചെയ്തതിനെ കുറിച്ചും, കഷ്ടപ്പെട്ട് ശരീരഭാരം കുറച്ചതിനെ കുറിച്ചുമെല്ലാം നേരത്തെയുള്ള വീഡിയോകളില്‍ താരം പറഞ്ഞിരുന്നു. പക്ഷെ ന്യൂ ഇയര്‍ പ്രമാണിച്ച് കുറച്ചധികം കേക്കും വൈനുമൊക്കെ കഴിച്ചതോടെ തിരിച്ചടികിട്ടി. ഇപ്പോള്‍ കഷ്ടപ്പെട്ട് അത് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് നടി. സമൂഹ മാധ്യമങ്ങളിലും സജീവമാണ് ബീന ആന്റണി.


Beena Antony | കേകും വൈനും എന്നെ തകര്‍ത്തുകളഞ്ഞു, വീണ്ടും പരിശ്രമം തുടരുന്നുവെന്ന് ബീന ആന്റണി; കിടിലന്‍ ചിത്രങ്ങള്‍ കണ്ടതോടെ ചേച്ചി ബിഗ് ബോസ് പോകുന്നുണ്ടൊയെന്ന ചോദ്യവുമായി ആരാധകര്‍



തുടക്ക കാലം മുതലേ സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന നടിയാണ് ബീന ആന്റണി. എന്നാല്‍ ഇപ്പോള്‍ കുടുംബമൊക്കെ ആയതിന് ശേഷം കൂടുതലും സരീയലുകളിലാണ് ബീന ആന്റണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Keywords:
News, Kerala, Kerala-News, Thiruvananthapuram-News, Entertainment-News, Thiruvananthapuram News, Actress, Cinema, Serial, Social Media, Beena Antony, Workout, Photos, Gone, Viral, Instagram, Thiruvananthapuram: Actress Beena Antony workout photos gone viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia