Escaped | 'തിരുവനന്തപുരത്ത് ശുചിമുറിയിലേക്ക് പോകാനെന്ന് പറഞ്ഞ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി'
May 9, 2024, 13:17 IST
തിരുവനന്തപുരം: (KVARTHA) കാരക്കോണത്ത് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതായി അധികൃതര്‍. ബിനോയി എന്ന ആളാണ് ചാടിപ്പോയത്. കാരക്കോണം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച (08.05.2024) രാത്രിയിലാണ് സംഭവം. വീടുകയറിയുള്ള ആക്രമണത്തിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കാരക്കോണത്തെ വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചെന്ന കേസില്‍ വെള്ളറട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിടെ പരുക്കേറ്റ ബിനോയി കേസിലെ രണ്ടാം പ്രതിയാണ്. ആക്രണത്തിനുശേഷം ആശുപത്രിയില്‍ ചികിത്സ തേടിയ പ്രതിയെ ആശുപത്രിയില്‍വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയില്‍വെച്ച് ചികിത്സ തുടരവെ, ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് സ്ഥലത്തുനിന്നും മുങ്ങിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു. അതേസമയം, സമാനരീതിയില്‍ പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ മറ്റൊരു പ്രതിയെ ബുധനാഴ്ച രാത്രി പൊലീസ് പിടികൂടിയിരുന്നു.
Keywords: News, Kerala, Thiruvananthapuram-News, Local-News, Thiruvananthapuram News, Karakonam News, Accused, Ran Away, Police Custody, Hospital, Treatment, Medical College, Attack Case, Regional News, Thiruvananthapuram: Accused ran away from police custody.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.