Found Dead | 'തുടര്‍ പഠനം സംബന്ധിച്ച് ഭര്‍ത്താവുമായി തര്‍ക്കം'; തിരുവനന്തപുരത്ത് 19 കാരിയായ ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം ഒറ്റൂര്‍ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. തുടര്‍ പഠനം സംബന്ധിച്ച് ഭര്‍ത്താവ്
ഭര്‍ത്താവ് കിരണുമായും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭര്‍ത്താവിനൊപ്പം വാടക വീട്ടില്‍ താമസിച്ച് വരുകയായിരുന്നു. 11 മാസം മുന്‍പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്.

ഗര്‍ഭിണി ആയതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതായും ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും പറയുന്നു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് ലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

Found Dead | 'തുടര്‍ പഠനം സംബന്ധിച്ച് ഭര്‍ത്താവുമായി തര്‍ക്കം'; തിരുവനന്തപുരത്ത് 19 കാരിയായ ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍

വര്‍ക്കല എസ് പിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനയച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നുണ്ട്. ഇതാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ ഉള്‍പെടെ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

Keywords: News, Kerala, Kerala-News, Thiruvananthapuram-News, Regional-News, Thiruvananthapuram News, 19 Year Old, Pregnant Woman, Found Dead, Study, Clash, Police, Booked, Thiruvananthapuram: 19 year old Pregnant Woman Found Dead.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script