Award Distributed | കേരളത്തിന്റെ തനതു രുചി വൈവിധ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടണമെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍; 17-ാമത് മെട്രോ ഫുഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
Apr 22, 2024, 18:17 IST
തിരുവനന്തപുരം: (KVARTHA) മെട്രോ ഫുഡ് അവാര്‍ഡിന്റെ പതിനേഴാമത് എഡിഷന്‍ തിരുവനന്തപുരം കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ പാരമ്പര്യ രുചി വൈവിധ്യങ്ങള്‍ നിലനില്‍ക്കണം. കേരളത്തിന്റെ ഓരോ നാട്ടിന്‍പുറവും തനതായ രുചിവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. കേരളത്തിന്റെ തനതു പാചകകലയും രുചിഭേദങ്ങളും നിലനില്‍ക്കണമെങ്കില്‍ പുതു തലമുറക്ക് അതു സംബന്ധിച്ച അവബോധമുണ്ടാക്കണം. സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ ഇത്തരം വിഷയങ്ങളും പാഠഭാഗങ്ങളായി ഉള്‍പ്പെടുത്തണമെന്നും ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ശ്രീ.എസ്.എന്‍.രഘുചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ലക്ഷ്മി നായര്‍, ഫിലിം പ്രൊഡ്യൂസര്‍ ശ്രീ.ദിനേശ് പണിക്കര്‍ എന്നിവര്‍ മെട്രോ ഫുഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മെട്രോ മാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ്, കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍, എന്നിവരുടെ സഹകരണത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്. സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്നത്.
നഗരത്തിലെ റെസ്റ്റോറന്റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യം, പാചക വൈദഗ്ധ്യം, ശുചിത്വം, ഉപഭോക്താക്കളുടെ അഭിപ്രായം, ആദരണീയരായ വ്യവസായ പ്രമുഖരും പാചക വിദഗ്ധരും അടങ്ങുന്ന വിധികര്‍ത്താക്കളുടെ പരിശോധന, മിസ്റ്ററി ഷോപ്പിംഗ്, തുടങ്ങിയവ കണക്കിലെടുത്താണ് മെട്രോ ഫുഡ് അവാര്‍ഡിന്റെ വിജയികളെ നിശ്ചയിച്ചത്.

മെട്രോ ഫുഡ് അവാര്‍ഡിനായി ലഭിച്ച മുന്നൂറോളം അപേക്ഷകളില്‍ നിന്നാണ് വിവിധ വിഭാഗങ്ങളിലായി വിജയികളെ തെരഞ്ഞെടുത്തത്. ആര്‍.പി.ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്രീ.ആശിഷ് നായര്‍ 'എന്റെ മെട്രോ' പ്രിവിലേജ് കാര്‍ഡ് ഉദ്ഘാടനം ചെയ്തു.
കേരള ടൂറിസം ഡെലപ്പ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ.കോട്ടുകാല്‍ കൃഷ്ണ കുമാര്‍, എസ്.കെ.എച്ച്.എഫ് വൈസ് പ്രസിഡന്റ് ശ്രീ.എം.ആര്‍.നാരായണന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി ശ്രീ.എബ്രഹാം തോമസ്, മെട്രോ ഫുഡ് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശ്രീ പ്രസാദ് മാഞ്ഞാലി, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ശ്രീ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Malayalam-News, Award, Inauguration, Dr. George Onakkoor, Kerala, Unique Taste Varieties, Distributed, Metro Food Awards, Literary writer, Thiruvananthapuram News, Thiruvananthapuram: 17th Metro Food Awards were distributed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.