Accidental Death | കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പികപ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം; 12 കാരന്‍ മരിച്ചു; 11 പേര്‍ ആശുപത്രിയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല ഇഞ്ചിവിളയില്‍ പികപ് വാനും ടെംപോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. പരുക്കേറ്റ 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. 

പുലര്‍ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പികപ് വാനും എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. 
Aster_MIMS
മീന്‍ കയറ്റിവന്ന വാഹനം അമിതവേഗതയില്‍ ട്രാവലറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. 

പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരോമലിന്റെ മൃതദേഹം പാറശ്ശാല താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പികപ് വാന്‍ ഡ്രൈവറായ രാഹുലിനെയും ഇയാളുടെ സഹായി കിങ്‌സണിനെയും പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു.

Accidental Death | കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പികപ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം; 12 കാരന്‍ മരിച്ചു; 11 പേര്‍ ആശുപത്രിയില്‍


Keywords:  News, Kerala-News, Kerala, News-Malayalam, Accident-News, Local-News, Thiruvananthapuram, Accident, Accidental Death, Road Accident, Police, Custody, Child, Boy, Thiruvananthapuram: 12 year old boy died in road accident at Parassala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia