Doctor Died | മെഡികല്‍ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു; 'എല്ലാത്തിലും വലുത് പണമാണ്'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മെഡികല്‍ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ താമസസ്ഥലത്തെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. 'എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്' എന്നുള്ള ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ശഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവ ദിവസം രാത്രി ഡ്യൂടിക്ക് കയറേണ്ടിയിരുന്ന ശഹന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശഹന അബോധാവസ്ഥയില്‍ മുറിയില്‍ കിടക്കുന്നതായി സഹപാഠികളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡോക്ടറുടെ ഫോണും പൊലീസ് കസ്റ്റഡിലെടുത്തിയിട്ടുണ്ട്.

Doctor Died | മെഡികല്‍ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു; 'എല്ലാത്തിലും വലുത് പണമാണ്'



Keywords: News, Kerala, Kerala-News, Thiruvananthapuram-News, Police-News, Thiruvananthapuam News, Medical College, Hospital, Surgeon, collogues, Young Doctor, Found Dead, Flat, Police, Thiruvananthapuam: Young Doctor found dead in flat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script