തിരുവമ്പാടി, കൊടുവള്ളി സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം അടിമുടി പാളി: ലീഗ് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
May 30, 2016, 10:21 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 30.05.2016) തിരുവമ്പാടി, കൊടുവള്ളി സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം അടിമുടി പാളിയെന്നും ആരാണ് തീരുമാനത്തിനു പിന്നിലെന്നു വ്യക്തമാക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം.
ജില്ലാ നേതൃത്വത്തെ അറിയിക്കാതെ എടുത്ത തീരുമാനത്തിനു പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ കാര്യവും മണ്ഡലമാറ്റ കാര്യവും തങ്ങള്‍ അറിഞ്ഞില്ലെന്ന് കമ്മിറ്റിയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജിയും സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടിയും പറഞ്ഞു.
സിറ്റിങ് സീറ്റില്‍ നിന്നു മാറ്റി തിരുവമ്പാടിയില്‍ നിര്‍ത്താനെടുത്ത തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മണ്ഡലം, ജില്ലാ കമ്മിറ്റികളോട് അഭിപ്രായം ചോദിക്കാതിരുന്നതു തെറ്റാണ്.
മണ്ഡലം വച്ചുമാറാമെന്നു കോണ്‍ഗ്രസുമായി കരാര്‍ നിലനില്‍ക്കെ തിരുവമ്പാടിയില്‍ തിടുക്കപ്പെട്ടു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ ന്യായീകരണമില്ല. കൊടുവള്ളിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കാരാട്ട് റസാഖിനെ നേരെത്തെ നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും യോഗം വിലയിരുത്തി.
ജില്ലാ നേതൃത്വത്തെ അറിയിക്കാതെ എടുത്ത തീരുമാനത്തിനു പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ കാര്യവും മണ്ഡലമാറ്റ കാര്യവും തങ്ങള്‍ അറിഞ്ഞില്ലെന്ന് കമ്മിറ്റിയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജിയും സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടിയും പറഞ്ഞു.
സിറ്റിങ് സീറ്റില്‍ നിന്നു മാറ്റി തിരുവമ്പാടിയില്‍ നിര്‍ത്താനെടുത്ത തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മണ്ഡലം, ജില്ലാ കമ്മിറ്റികളോട് അഭിപ്രായം ചോദിക്കാതിരുന്നതു തെറ്റാണ്.
Keywords: Kozhikode, Kerala, Assembly Election, IUML, Muslim-League, Thiruvambadi, Koduvally, Congress, Assembly Seat, MC Mayin Haji.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

