അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു

 


ADVERTISEMENT

തിരുവമ്പാടി: (www.kvartha.com 15.06.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റര്‍ അഡല്‍ഡയാണ് (ലൂസി - 67) മരിച്ചത്. മദര്‍ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ ലൂസി 10 വര്‍ഷമായി മെക്‌സിക്കോയില്‍ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു

ഒരാഴ്ചയായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങള്‍: മേരി ജോസ് കല്ലറയ്ക്കല്‍ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചന്‍ (കോടഞ്ചേരി), അച്ചാമ്മ, ജെസി വര്‍ഗീസ് മാവേലില്‍ (കരുളായി - നിലമ്പൂര്‍), സൈമണ്‍, പയസ്.

Keywords:  Thiruvambady native nun dies in Mexico, News, Hospital, Treatment, Dead, Kerala, Family.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia