Woman Found | തിരുമൂലപുരത്ത് നിന്നും കാണാതായ 23കാരിയെയും കുഞ്ഞിനെയും കണ്ടെത്തി

 


ADVERTISEMENT

തിരുവല്ല: (www.kvartha.com) തിരുമൂലപുരത്ത് നിന്നും കാണാതായ 23കാരിയേയും കുഞ്ഞിനെയും കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. 

ഭാര്യേയും കുഞ്ഞിനേയും കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയ പരാതിയില്‍ പറയുന്ന ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദും (32) ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

തിരുമൂലപുരം ജന്‍ക്ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായാണ് ഭര്‍ത്താവിനൊപ്പം ബൈകില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം കടത്തിക്കൊണ്ടുപോയത്. 
Aster_MIMS

Woman Found | തിരുമൂലപുരത്ത് നിന്നും കാണാതായ 23കാരിയെയും കുഞ്ഞിനെയും കണ്ടെത്തി


തിരുമുലപുരം സ്വദേശിയായ യുവാവും കുടുംബവും തിരുമൂലപുരത്തെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിച്ച് ബൈകില്‍ മടങ്ങവേ കാറിലെത്തിയ സംഘം ബൈകിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഭര്‍ത്താവ് സന്ദീപ് സന്തോഷ് നല്‍കിയ പരാതിയില്‍ പ്രിന്റു പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

Keywords: Thiruvalla Police Found Missing Woman and Child, Pathanamthitta, News, Missing Woman Found, Police, Abducted, Complaint, Car, Child, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia