കായംകുളം-തിരുവനന്തപുരം റൂട്ടിൽ നിലവിലുള്ള ലൈനിന് സമാന്തരമായി മൂന്നാമതൊരു റെയിൽവേ ട്രാക്ക് നിർമിക്കുന്നു; നടപടികൾ അന്തിമഘട്ടത്തിൽ
ADVERTISEMENT
● പദ്ധതിയുടെ ഭൂമിശാസ്ത്രപരമായ സർവേയും ട്രാഫിക് സർവേയും പൂർത്തിയായി
● വിശദമായ അലൈൻമെൻ്റ് രൂപവത്കരണം അന്തിമഘട്ടത്തിൽ പുരോഗമിക്കുന്നു
● നടപടികൾ പൂർത്തിയാക്കി ഡിപിആർ ഉടൻ റെയിൽവേ ബോർഡിന് സമർപ്പിക്കും
കൊല്ലം: (KVARTHA) കായംകുളം-തിരുവനന്തപുരം സെക്ഷനിൽ മൂന്നാമതൊരു റെയിൽവേ ട്രാക്ക് നിർമിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. ഇതിനായുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ് രേഖാമൂലം എംപിയെ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ലൈനിന് സമാന്തരമായി മൂന്നാമതൊരു ലൈൻ കൂടി നിർമിക്കുന്നതിനാണ് റെയിൽവേ ബോർഡിൻ്റെ അംഗീകാരം ഇതിനകം ലഭിച്ചിരിക്കുന്നത്.
സർവേകൾ പൂർത്തിയായി
പുതിയ ലൈൻ നിർമിക്കുന്നതുമായി ബന്ധപ്പെട്ട ഫൈനൽ ലൊക്കേഷൻ സർവേ കായംകുളം-തിരുവനന്തപുരം സെക്ടറിൽ ഇപ്പോൾ നടന്നുവരികയാണ്. പദ്ധതിയുടെ ഭൂമിശാസ്ത്രപരമായ സർവേയും ട്രാഫിക് സർവേയും ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. വിശദമായ അലൈൻമെൻ്റ് രൂപവത്കരണം അന്തിമഘട്ടത്തിലാണ് പുരോഗമിക്കുന്നത്.
ഡിപിആർ ഉടൻ സമർപ്പിക്കും
വിശദമായ അലൈൻമെൻ്റ് രൂപവത്കരണം പൂർത്തിയാകുന്നതോടെ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി. മൂന്നാമതൊരു ട്രാക്ക് യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിലെ നിലവിലെ യാത്രാക്ലേശങ്ങൾക്കും ട്രെയിനുകൾ പിടിച്ചിടുന്നതിനും വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Third railway track approved for Kayamkulam-Trivandrum route.
#KeralaRailways #Trivandrum #Kayamkulam #RailwayDevelopment #KeralaNews #AmmuNews
