Death Anniversary | വി കെ അബ്ദുൽ ഖാദർ മൗലവിയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു
ചരമവാർഷികം അദ്ദേഹത്തിൻറെ ഖബറിടം സ്ഥിതി ചെയ്യുന്ന കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആചരിച്ചു.
കണ്ണൂർ: (KVARTHA) മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന വികെ അബ്ദുൽഖാദർ മൗലവിയുടെ മൂന്നാം ചരമവാർഷികം അദ്ദേഹത്തിൻറെ ഖബറിടം സ്ഥിതി ചെയ്യുന്ന കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആചരിച്ചു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖബർ സിയാറത്തും പ്രാർത്ഥന സദസ്സും സിറ്റി ജുമാ മസ്ജിദ് ഖത്തീബ് നാസർ മൗലവി നയിച്ചു.
ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, കെ.വി. മുഹമ്മദലി ഹാജി, ടി.എ. തങ്ങൾ, അഡ്വ. എം.പി മുഹമ്മദലി, ബി.കെ. അഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിസമീർ, മേയർ മുസ്ലിഹ് മഠത്തിൽ, ഫുജൈറ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ, ഖത്തർ കെഎംസിസി കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് കാഞ്ഞിരോട്, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻ സിയാദ് തങ്ങൾ, അഷ്റഫ് ബംഗാളി മുഹല്ല, മുസ്തഫ ചൂര്യോട്ട്, കെ.പി. ഇസ്മയിൽഹാജി, പി. മൻസൂർ, ടികെ നൗഷാദ്, മനാസ് ചിറക്കൽകുളം, എം.കെ.പി. മുഹമ്മദ് താഹ കൂടാളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.