SWISS-TOWER 24/07/2023

Driving | ഗൂഗിൾ മാപ് നോക്കിയാണോ യാത്ര? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽ പെട്ടേക്കാം, പ്രത്യേകിച്ചും മഴക്കാലത്ത്! മുന്നറിയിപ്പുമായി കേരള പൊലീസ്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അപരിചിതമായ സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഗൂഗിൾ മാപ് (Google Map) നമ്മെ സഹായിക്കുന്നു. ഈ ആപ് ധാരാളം ആളുകൾ ഉപയോഗിക്കുന്നുണ്ട്. അജ്ഞാതമായ ഏതെങ്കിലും റോഡിൽ എത്തിപ്പെട്ടാൽ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലം കണ്ടെത്തിയാൽ, മിക്ക ആളുകളും ഈ ആപിന്റെ സഹായം സ്വീകരിക്കുന്നു. എന്നാൽ ഗൂഗിൾ മാപിനും വഴി തെറ്റാം. ഇതിന്റെ തെളിവാണ് മാപിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ.

Driving | ഗൂഗിൾ മാപ് നോക്കിയാണോ യാത്ര? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽ പെട്ടേക്കാം, പ്രത്യേകിച്ചും മഴക്കാലത്ത്! മുന്നറിയിപ്പുമായി കേരള പൊലീസ്


ഈ സാഹചര്യത്തിൽ ഗൂഗിൾ മാപ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. ഗൂഗിൾ മാപിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണെന്നും പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിൽ കുറിച്ചു.

ഗൂഗിൾ മാപ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ് പറഞ്ഞു തന്നെന്നു വരില്ല.

* മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

* തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ് നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

* അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

* രാത്രികാലങ്ങളിൽ ജിപിഎസ് സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.

* സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊകേഷനിൽ മന:പൂർവമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

* സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂടുകളിൽ നേരത്തെ തന്നെ റൂട് സേവ് ചെയ്യാം.

* മാപിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈകിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അത് തിരഞ്ഞെടുക്കുക. ബൈക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.

* ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

* വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.

* ഗതാഗത തടസം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ് ആപിലെ 'contribute' എന്ന ഓപ്‌ഷൻ വഴി റിപോർട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ് ഓപ്‌ഷനിൽ 'add or fix road' എന്ന ഓപ്ഷൻ വഴി പ്രശ്നം റിപോർട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.
Aster mims 04/11/2022

 
.
Keywords: Travel, Google Map, Destintion, Accident, Vehicle, Kerala, Police, Driving, Tips, Lifestyle, Things to keep in mind while traveling with Google Map.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia