Robbery | ചെറുതുരുത്തിയില്‍ പൂട്ടിക്കിടന്ന വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി

 


ADVERTISEMENT

തൃശൂര്‍: (KVARTHA) വടക്കാഞ്ചേരി ചെറുതുരുത്തിയില്‍ പൂട്ടിക്കിടന്ന വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. വട്ടപറമ്പില്‍ കുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ വാതില്‍ കമ്പിപ്പാരയും പികാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയപ്പോഴാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

Robbery | ചെറുതുരുത്തിയില്‍ പൂട്ടിക്കിടന്ന വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി

ഒക്ടോബര്‍ 14 ന് വീട് പൂട്ടി മണ്ണാര്‍ക്കാടുള്ള ബന്ധുവീട്ടിലെക്ക് പോയതായിരുന്നു കുടുംബം. തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നവിവരമറിയുന്നത്. മുഹമ്മദ് മുസ്തഫ ഗള്‍ഫിലായിരുന്നു. പരാതിയില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം നടത്തിവരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Keywords:  Thieves strike at locked house in Cheruthuruthi, steal gold and cash, Thrissur, News, Theft, Police, Complaint, Probe, CCTV, Gold, Money, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia