Theft | കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സ്‌കൂള്‍ കള്ളന്‍ വിലസുന്നു; തലശ്ശേരിയില്‍ പാഠശാല കുത്തി തുറന്ന് മോഷ്ടാവ് പണം അപഹരിച്ചു
Oct 14, 2022, 20:29 IST
തലശേരി: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സ്‌കൂള്‍ കള്ളന്‍ വിലസുന്നു. ഓഫിസില്‍ സൂക്ഷിച്ച 15,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. രണ്ടു ലാപ് ടോപ് ബാഗുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഓടിളക്കി അകത്തു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഷീറ്റു തകര്‍ത്ത് മഴുകൊണ്ടു വാതില്‍ വെട്ടിപൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.
തലശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൊട്ടടുത്ത കെട്ടിടങ്ങളിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. തലശേരി നഗരസഭയുടെ സഹായത്തോടെ ചിറക്കരയില്‍ പൊലീസ് സ്ഥാപിച്ച സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. ദേശീയപാതയില്‍ കൊടുവള്ളി ജന്‍ക്ഷനില്‍ അടുത്ത കാലത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറകളും പ്രവര്‍ത്തനക്ഷമമല്ല.
Keywords: Thief barges into school in Kannur, Thalassery, News, Theft, Police, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.