Thief Arrested | തിരുവനന്തപുരത്ത് തിയറ്ററില്‍ സിനിമ തുടങ്ങുമ്പോള്‍ സീറ്റിനിടയിലൂടെ നഗ്‌നനായി ഇഴഞ്ഞു ചെന്ന് മോഷണം നടത്തിയയാള്‍ അറസ്റ്റില്‍
Oct 29, 2023, 07:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) സിനിമാ പ്രദര്‍ശനത്തിനിടെ ആറ്റിങ്ങലിലെ തിയറ്ററില്‍ നഗ്‌നനായി നടന്ന് മോഷണം നടത്തിയയാള്‍ പൊലീസ് പിടിയില്‍. വയനാട് ജില്ലക്കാരനായ വിപിനെയാണ് ആറ്റിങ്ങല്‍ പൊലീസ് തന്ത്രപരമായി പിടികൂടിയത്. കഴക്കൂട്ടത്തെ തിയറ്ററില്‍ സമാനരീതിയില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ആറ്റിങ്ങലിലെ തിയറ്ററില്‍ നിന്നും രണ്ട് യുവതികളുടെ പേഴ്‌സ് മോഷണം പോയതിന് പിന്നാലെയാണ് മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ആറ്റിങ്ങലിലെ മോഷണത്തിന് പിന്നാലെയാണ് കഴക്കൂട്ടത്തും പ്രതി സമാന രീതിയില്‍ മോഷണ ശ്രമം നടത്തിയത്. തിയറ്ററില്‍ നിന്ന് തന്നെയാണ് മോഷ്ടാവിനെ പിടികൂടിയത്. ആദ്യം തിയറ്ററില്‍ കയറുന്നവരെ പ്രതി നോക്കി മനസ്സിലാക്കും. ഇടവേള എത്തുമ്പോള്‍ വസ്ത്രം മാറ്റും. വീണ്ടും സിനിമ തുടങ്ങുമ്പോള്‍ സീറ്റിനടിയിലൂടെ ഇഴഞ്ഞു ചെന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇയാള്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ടെന്നാണ് വിവരം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.